ഐസിസ് സംസ്ഥാനത്ത് വളര്‍ന്നതിനു പിന്നില്‍ ഹവാല സംഘങ്ങളാണെന്ന് എന്‍ഐഎ. ഹവാല സംഘങ്ങള്‍ നല്‍കിയ സംരക്ഷണമാണ് അവരെ വലുതാക്കിയത്. നേരത്തേ സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം, കണ്ണൂര്‍, എറണാകുളം, കാസര്‍കോഡ്, വയനാട് ജില്ലകളില്‍ നിന്നുള്ള സംഘമാണ് ഇതിനു പിന്നില്‍. 28 പേരാണ് ഈ സംഘത്തിലുള്ളതെന്നും ഇവരാണ് ഹവാല പണമിടപാടുകള്‍ക്കു ചുക്കാന്‍ പിടിക്കുന്നതെന്നും എന്‍ഐഎ പറയുന്നു. തങ്ങളുടെ വരുതിയിലാക്കിയ ആളുകളെ ഗള്‍ഫിലേക്ക് അയക്കുകയാണ് സംഘം ആദ്യം ചെയ്തത്. പിന്നീട് അവിടെ നിന്നും ഐസിസ് കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ ശ്രമിക്കുകയായിരുന്നു. സിറിയയില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശിയായ ഷെജിലിനെ ഇത്തരത്തിലാണ് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്തതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ 2016ല്‍ നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഹവാല സംഘത്തിലെ പലരും വിദേശത്തേക്കു കടന്നിട്ടുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഗള്‍ഫില്‍ നിന്നും 20,000 കോടിയില്‍ അധികം രൂപ ഈ സംഘം വഴി കേരളത്തിലെത്തിയിട്ടുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
